പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, വില നിർണ്ണയാവകാശം എണ്ണ കമ്പനികളിൽ നിന്നും പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കൊള്ളയടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും, പ്രതിഷേധ ജ്വാല തെളിയിച്ചും തെരുവ് അടുക്കളകൾ സംഘടിപ്പിച്ചും യുവജനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി.
മുല്ലയ്ക്കൽ മേഖലയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈനും മുതുകുളത്ത് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ ശോഭയും മുഹമ്മയിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോനും കാണിച്ചുകുളങ്ങരയിൽ ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്തും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പാലമേലിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അനു ശിവനും വയലാർ വെസ്റ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി വി ഗിരീഷ് കുമാറും കായംകുളം നോർത്ത് വെസ്റ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണി ജെ വാര്യത്തും തൈക്കാട്ടുശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എ ഫൈസലും ജില്ലാ കോടതി മേഖലയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം കണ്ണനും കരുവാറ്റ മേഖലയിൽ ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാറും കരുവയിൽ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി യൂ അമലും സമരം ഉദ്ഘാടനം ചെയ്തു.
അരൂരിലെ വിവിധ മേഖല കേന്ദ്രങ്ങളിൽ ടി തിഞ്ചുമോൻ, വി എൻ അൽത്താഫ്, പി എസ് സുജിൻ, ജയ്ജിൻ ജോയി, എ എസ് സജിമോൻ, നിഖിത മുരളി, ജാക്സൺ, പ്രമുദ്യ എന്നിവർ ഉദ്ഘാടനം ചെയ്തു. ചേർത്തല മണ്ഡലത്തിൽ കെ സി ശ്യാം, ബിമൽ ജോസഫ്, എൻ പി അമൽ, എൻ എം വിഷ്ണു, ആൽബർട്ട്, എൻ എ അനൂപ്, ടി വിപിൻ, പി എൻ അബ്ദുൽ കലാം എന്നിവർ മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ചേർത്തല സൗത്ത് മണ്ഡലത്തിൽ സാംജു സന്തോഷ്, കെ എസ് ഷിബു, ചിന്തു കമൽ, അനിൽ കുമാർ, വികാസ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
ആലപ്പുഴയിൽ പി ആർ രതീഷ്, കെ എസ് ജയൻ, അഭിലാഷ് കെ എം, വിഷ്ണു സത്യനേശൻ, കെ എം മാഹീൻകുട്ടി, സ്വാതി ഭാസി, നിജു തോമസ്, അനീഷ് കണ്ണർകാട്, എ ബാബു എന്നിവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സക്കറിയ ബസാറിൽ ബി നസീറും കുട്ടനാട് മണ്ഡലത്തിലെ മേഖലകളിൽ സന്തോഷ് കുമാർ, അരുൺകുമാർ, ഹരികൃഷ്ണൻ, മനോജ് വിജയൻ, രതീഷ് എന്നിവരും ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് മണ്ഡലത്തിൽ എസ് സരിത, അഞ്ജലി, അനു ശിവദാസ്, ഭരണിക്കാവിൽ ആദർശ് ശിവൻ, അജിത് കുമാർ, അമൽ രാജ്, അഞ്ജലി എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കായംകുളത്ത് നടന്ന പ്രതിഷേധം ജെ ആദർശ്, എസ് ശ്രീജേഷ്, രാധിക, നാദിർഷ, അനസ് എന്നിവരും മാവേലിക്കരയിൽ വിപിൻ ദാസ്, അംജാദ് സുബൈർ, ഡി ചന്ദ്രചൂടൻ, ബി ഷിബു, അപർണ സുഭാഷ് എന്നിവരും ഉദ്ഘാടനം ചെയ്തു. ചാരുംമൂട് വള്ളിക്കുന്ന് കിഴക്ക് മേഖലയിൽ അനു ശിവനും ചെങ്ങന്നൂർ ചെറിയനാട് ഷുഹൈബ് മുഹമ്മദും ഉദ്ഘാടനം ചെയ്തു. സമര പരിപാടികൾ വരും ദിവസങ്ങളിൽ യൂണീറ്റ് കേന്ദ്രങ്ങളിൽ അടക്കം സംഘടിപ്പിച്ചു ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.