3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024
December 5, 2024
December 5, 2024
October 2, 2024

എഐവൈഎഫ് സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
കണ്ണൂര്‍
November 29, 2021 10:47 pm

ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊല്‍ക്കത്ത) എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് രാവിലെ പത്തിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിലാണ് (റബ്‌കോ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കുക. ബിനോയ് വിശ്വം എംപി, ആര്‍ തിരുമലൈ, സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ പ്രസംഗിക്കും.

ജെ ചിഞ്ചുറാണി, കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, സി പി മുരളി, വി എസ് സുനില്‍കുമാര്‍, പി എസ് സുപാല്‍, തപസ് സിന്‍ഹ, ജി കൃഷ്ണപ്രസാദ്, പി കബീര്‍, ജയചന്ദ്രന്‍ കല്ലിങ്കല്‍, ഒ കെ ജയകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിക്കും. സമ്മേളനം നാലിന് വൈകുന്നേരം സമാപിക്കും. സമ്മേളന നഗറിലേയ്ക്കുള്ള പതാകജാഥ തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് സ്മൃതിമണ്ഡപത്തില്‍ നിന്നാണ് ആരംഭിച്ചത്. മന്ത്രി ജി ആര്‍ അനില്‍, അരുണ്‍ കെ എസിനെ ഏല്‍പ്പിച്ച പതാക സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ ഏറ്റുവാങ്ങും. മുഴക്കുന്ന് പി ദാമോദരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ വെച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപിനെ ഏല്‍പ്പിക്കുന്ന കൊടിമരം കെ രാജന്‍ ഏറ്റുവാങ്ങും. പയ്യാമ്പലം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തില്‍ വെച്ച് സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി പി മുരളി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ടി വി രജിതയെ ഏല്‍പ്പിക്കുന്ന ദീപശിഖ ജി കൃഷ്ണപ്രസാദ് ഏറ്റുവാങ്ങും.

വിളംബര ജാഥ നടത്തി

ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ കണ്ണൂരില്‍ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശവുമായി കണ്ണൂര്‍ നഗരത്തിന് കാഴ്ചയുടെ വിരുന്നൊരുക്കി വിളംബര ജാഥ. എന്‍ ഇ ബാലറാം സ്മാരകത്തില്‍ നിന്ന് തുടങ്ങിയ ജാഥ നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. പതാകകളും വര്‍ണ ബലൂണുകളുമായി നിരവധി യുവതീ യുവാക്കള്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. ജാഥയ്ക്ക് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. എം സി സജീഷ്, ടി വി രജിത, അഡ്വ. എം എസ് നിഷാദ്, ജില്ലാ സെക്രട്ടറി കെ വി രജീഷ്, പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Eng­lish sum­ma­ry; AIYF Rep­re­sen­ta­tive Conference

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.