‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ച് തെക്കൻ മേഖലാ കാൽനടജാഥ ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ക്യാപ്റ്റനും എസ് വിനോദ്കുമാർ, ആർ എസ് ജയൻ, ഭവ്യ കണ്ണൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും ആർ ജയൻ ഡയറക്ടറായും ജാഥ നയിക്കും. നാളെ തിരുവനന്തപുരത്ത് നിന്നും പര്യടനം തുടങ്ങുന്ന കാൽനടജാഥ ഏഴു ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി തൃശൂരിൽ എത്തിച്ചേരും.
വടക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം 17ന് കാസർകോട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി നിർവഹിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനും കെ ഷാജഹാൻ, പ്രസാദ് പറേരി, വിനിത വിൻസന്റ് എന്നിവർ വൈസ് ക്യാപ്റ്റൻമാരായും കെ കെ സമദ് ഡയറക്ടറായും ജാഥ നയിക്കും. 28ന് തൃശൂരിൽ സംഗമിക്കുന്ന രണ്ടു ജാഥകളും കാൽ ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടെ സമാപിക്കും.
English Summary: AIYF Save India March inaugurated today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.