22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
November 25, 2024
November 23, 2024

വയനാടിന് കൈത്താങ്ങായി എഐവൈഎഫ് പ്രവര്‍ത്തകര്‍

Janayugom Webdesk
തലയോലപ്പറമ്പ്
August 4, 2024 9:00 am

വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമായ സാധനസാമ്രഗികള്‍ ശേഖരിച്ച ആദ്യ വാഹനം പുറപ്പെട്ടു. സിപിഐ മണ്ഡലം കമ്മറ്റി സെക്രട്ടറി സാബു പി മണലൊടി ഫ്‌ളാഗ് ഓഫ് ചെയ്തു. എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി ആദര്‍ശ് സുധര്‍മന്റെ നേതൃത്വത്തില്‍ സിപിഐ വയനാട് ജില്ലാ കമ്മറ്റി ഓഫീസായ എം.എന്‍ സ്മാരകത്തില്‍ സാധനങ്ങള്‍ എത്തിക്കും. 

എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആംബുലന്‍സ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കുമെന്ന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത്കുമാറും മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യയും അറിയിച്ചു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അനി ചെള്ളാങ്കല്‍, പി.എസ് അര്‍ജുന്‍, രാജേഷ് മേച്ചേരി, സച്ചിന്‍ ബാബു, എല്‍.ഡി ശ്രീജിത്ത്, കെ.എസ് സുനില്‍, വൈഷ്ണവി റെജിമോന്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: AIYF work­ers lend a help­ing hand to Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.