4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 19, 2024
October 5, 2024
July 20, 2024
May 12, 2024
March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023

‘നിനക്കൊക്കെ ഭ്രാന്താണോ’ ? മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി കേന്ദ്രമന്ത്രി അജയ് മിശ്ര, മൈക്ക് തട്ടിപ്പറിച്ചു (വീഡിയോ)

Janayugom Webdesk
ലഖിംപൂര്‍:
December 15, 2021 5:51 pm

ജയിലിലായ മകനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര. ഇമ്മാതിരി മണ്ടന്‍ ചോദ്യങ്ങള്‍ തന്നോട് ചോദിക്കാന്‍ നിങ്ങള്‍ ഭ്രാന്തുണ്ടോയെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ തട്ടിക്കയറല്‍. മന്ത്രി മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ കര്‍ഷരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മകന്റെ പേരില്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെയാണ് മന്ത്രി മാധ്യമപ്രവര്‍ത്തകനോട് തട്ടികയറുകയും അധിക്ഷേപിക്കുകയും ചെയ്തത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മന്ത്രി തട്ടിപ്പറിക്കുയും ചെയ്തു.

ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ മന്ത്രി കള്ളന്‍മാര്‍ എന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം.
മകനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ലംഖിപൂരില്‍ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ പ്രതികരണം തേടിയത്‌. ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നു. വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ആയുധ നിയമ പ്രകാരം വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ 13 പ്രതികള്‍ക്കെതിരെയും ചുമത്താനാണ് അപേക്ഷ. ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തി തിരിച്ചു പോവുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറി 4 കര്‍ഷകര്‍ കൊല്ലപ്പെട്ടത്.

അജയ് മിശ്ര രാജിവച്ചേക്കും

ലഖിംപുർ ഖേരി അക്രമത്തിൽ ആരോപണവിധേയനായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര തേനി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കും. ആഭ്യന്തര സഹമന്ത്രിസ്ഥാനത്തു നിന്ന് അജയ് മിശ്രയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനിടെ മന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് കർഷകസമരം പിൻവലിച്ച മോഡി സർക്കാർ മുഖം രക്ഷിക്കാൻ അജയ്‍മിശ്രയുടെ രാജി ആവശ്യപ്പെടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. ലഖ്നൗവിലുള്ള മന്ത്രി രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. 

അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ലഖിംപുർ ഖേരി അക്രമക്കേസിലെ പ്രധാന പ്രതികളിലൊരാളാണ്. അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന യുപി സർക്കാരിന്റെ എസ്ഐടി ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അക്രമം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്നും പ്രതികൾ അവകാശപ്പെട്ടതുപോലെ അബദ്ധത്തിൽ പറ്റിയതല്ലെന്നും വെളിപ്പെടുത്തിയിരുന്നു.
eng­lish summary;Ajay Mishra slammed a jour­nal­ist for ask­ing ques­tions about his jailed son
you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.