21 December 2024, Saturday
KSFE Galaxy Chits Banner 2

ട്രാഫിക് പിഴയിൽ 50% ഇളവു പ്രഖ്യാപിച്ച് അജ്മാൻ പോലീസ്

Janayugom Webdesk
അജ്മാൻ
November 1, 2024 5:42 pm

ട്രാഫിക് പിഴയിൽ 50% ഇളവു പ്രഖ്യാപിച്ച് അജ്മാൻ പൊലീസ്. ഒക്ടോബർ 31 വരെ അജ്മാൻ എമിറേറ്റിനുള്ളിൽ സംഭവിച്ചിട്ടുള്ള ഗതാഗത നിയമ ലംഘനങ്ങൾക്കാണ് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത് . നവംബർ നാലു മുതൽ ഡിസംബർ 15 വരെ നടന്നിട്ടുള്ള നിയമലംഘനങ്ങൾക്ക് ഇളവോടുകൂടി പിഴ അടച്ചു തീർക്കാവുന്നതാണ്. ഗുരുതരമായ നിയമ ലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുക, ഓവർടേക്ക് നിരോധിച്ചിരിക്കുന്ന സ്ഥലത്തെ നിയമ ലംഘനം, പരമാവധി വേഗപരിധി 80 കിലോമീറ്ററിൽ കൂടുതൽ വാഹനം ഓടിക്കുക , മുൻകൂർ അനുമതിയില്ലാതെ വാഹനത്തിൽ മാറ്റം വരുത്തുക എന്നിവയാണ് തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗുരുതരമായ ലംഘനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.