24 January 2026, Saturday

Related news

January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 4, 2026
December 31, 2025
December 31, 2025
December 29, 2025
December 29, 2025
December 28, 2025

വിമാനത്തില്‍ ബീഡി വലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

Janayugom Webdesk
May 17, 2023 3:15 pm

വിമാനത്തില്‍ ബീഡി വലിച്ചതിന് 56 കാരനെ അറസ്റ്റു ചെയ്തു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. രാജസ്ഥാനിലെ മാര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ലൈന്‍ അധികൃതര്‍ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ കയറിയ ഇയാള്‍ ടോയ്‌ലറ്റില്‍ നിന്ന് പുകവലിക്കുന്നതായി
ക്രൂ അംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. കുമാറിനെ പിന്നീട് ബംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

eng­lish summary;Akasa Air Fly­er Arrest­ed At Ben­galu­ru Air­port For Smoking
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.