17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 26, 2025
March 22, 2025
February 13, 2025
February 8, 2025
January 23, 2025
January 22, 2025
January 9, 2025
January 6, 2025

അൽഖ്വയ്ദ ഭീഷണി; രാജ്യത്ത് അതീവജാഗ്രത

Janayugom Webdesk
June 8, 2022 8:24 am

പ്രവാചകന്റെ അന്തസിനായി പോരാടുമെന്ന് അല്‍ഖ്വയ്ദ. പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കുള്ള മറുപടിയായാണ് ഗുജറാത്ത്, യുപി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്വയം കത്തിയമരുമെന്ന് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രവാചകനെ നിന്ദിച്ചുകൊണ്ട് ബിജെപി നേതാക്കളായ നുപൂര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വിവാദവും വിമര്‍ശനങ്ങളും ഉയര്‍ത്തിയ സാഹചര്യത്തിലാണ് അല്‍ഖ്വയ്ദയുടെ ഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. കാവി തീവ്രവാദികള്‍ ഡല്‍ഹിയിലും മൂംബൈയിലും യുപിയിലും ഗുജറാത്തിലും അന്ത്യത്തിനായി കാത്തിരിക്കൂ എന്നാണ് പ്രസ്താവനയിലുള്ളത്.

കാവി തീവ്രവാദികള്‍ വീടുകളിലോ കരസേനാ കന്റോണ്‍മെന്റുകളിലോ അഭയം കണ്ടെത്തുക. പ്രവാചകനെ നിന്ദിച്ചവരോട് പ്രതികാരം ചെയ്തില്ലെങ്കില്‍ ഞങ്ങളുടെ അമ്മമാര്‍ നിരാശ്രയരാകുമെന്നും പ്രസ്താവനയിലുണ്ട്. പ്രവാചകന്റെ അന്തസ്സ് കാക്കാന്‍ പോരാടി മരിക്കാന്‍ മറ്റുള്ളവരോടും അല്‍ഖ്വയ്ദ ആഹ്വാനം ചെയ്യുന്നു. കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും അല്‍ഖ്വയ്ദ രംഗത്ത് വന്നിരുന്നു. ഇതുവരെ യുഎഇ, ഇറാഖ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയില്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ നബി വിരുദ്ധ പ്രസ്താവന സൃഷ്ടിച്ച പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചു. അതൃപ്തി അറിയിച്ച രാജ്യങ്ങളിലെ ഭരണത്തലവന്മാരെ നേരിട്ടുകാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

Eng­lish summary;Al Qae­da threat; Extreme vig­i­lance in the country

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.