23 January 2026, Friday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

ആലപ്പുഴ ഇരട്ടക്കൊ ലപാതകം: വീട്ടിൽ തെളിവെടുപ്പ് നടത്തി

Janayugom Webdesk
ആലപ്പുഴ
August 15, 2025 2:44 pm

മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ കൊമ്മാടി പോപ്പി പാലത്തിന്‌ കിഴക്ക്‌ മന്നത്ത്‌ വാർഡിൽ പനവേലി പുരയിടത്തിൽ ആഗ്‌നസ്‌ (65), തങ്കരാജ്‌ (70) എന്നിവരെയാണ്‌ മകൻ ബാബു (47) കുത്തിക്കൊന്നത്‌. പൊലീസും ഫോറൻസിക് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.

കൊലയ്‌ക്ക്‌ ശേഷം കടന്നുകളഞ്ഞ ബാബുവിനെ സമീപത്തെ ബാറിൽനിന്നും ഇന്ന് പൊലീസ്‌ പിടികൂടിയത്. വ്യാഴം രാത്രി 8.30നായിരുന്നു കൊലപാതകം. മദ്യപിച്ച്‌ വീട്ടിലെത്തിയ ബാബു മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന്‌ ഇരുവരെയും ആക്രമിച്ചു. സഹോദരിയെ ഫോണിൽ വിളിച്ചും അയൽവീട്ടിലെത്തിയും ഇരുവരെയും കുത്തിയതായി അറിയിച്ചു. നാട്ടുകാരാണ്‌ പൊലീസിൽ അറിയിച്ചത്‌. തങ്കരാജ്‌ സംഭവസ്ഥലത്തും ആഗ്നസ്‌ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലും മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.