ആദിവാസി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പരസ്യമായി മദ്യപിച്ച് ഗുജറാത്ത് മന്ത്രി. രാഘവ്ജി പട്ടേലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പൊതുജനമധ്യത്തിൽ മദ്യം കഴിച്ചത്. മന്ത്രി മദ്യം കുടിക്കുന്നതിന്റെ വീഡിയോ പിന്നാലെ വൈറലായിരുന്നു. ഗുജറാത്തിലെ ആദിവാസി വിഭാഗത്തിന്റെ ആചാരങ്ങളിലൊന്നാണ് മദ്യസേവ. ഭൂമിക്കും മണ്ണിനും മദ്യം നൽകുക എന്നത് അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. ഇങ്ങനെ നൽകിയതിന് ശേഷം മുഖ്യ പൂജാരി ഈ ചടങ്ങിനെത്തിയ എല്ലാവർക്കും ഇലയിൽ മദ്യം നൽകും. ഇത്തരത്തിൽ നൽകിയ മദ്യമാണ് ഗുജറാത്ത് മന്ത്രി കുടിച്ചത്.
ગુજરાતના કેબિનેટ મંત્રી રાઘવજી પટેલ દારૂને ચરણામૃત સમજીને પી ગયા#gujaratinews #raghavjipatel #raghavji #gujaratcabinet #gujaratgovt #gujaratnews @RaghavjiPatel pic.twitter.com/48tcLjq1QY
— Janta Ni Jamavat (@Jantanijamavat) August 10, 2023
അതേസമയം, ഇത്തരമൊരു ആചാരത്തെ കുറിച്ച് അറിയില്ലെന്നായിരുന്നുവെന്നാണ് ഗുജറാത്ത് മന്ത്രിയുടെ വിശദീകരിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിനാലാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത്. എന്നാൽ, ആദിവാസി വിഭാഗങ്ങൾ അവരുടെ ചടങ്ങുകളിൽ മദ്യം ഉപയോഗിക്കാറുണ്ട്.
English Summary;Alcohol service during the event; Minister’s explanation that he ate ‘without knowing’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.