10 December 2025, Wednesday

Related news

December 1, 2025
November 29, 2025
November 25, 2025
November 21, 2025
November 13, 2025
October 30, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025

വിവാഹവിരുന്നിന് എത്തിയവര്‍ക്ക് സമ്മാനമായി മദ്യം വിതരണം ചെയ്തു; വധുവിന്റെ വീട്ടുകാര്‍ക്ക് പിഴവിധിച്ചു

Janayugom Webdesk
ചെന്നൈ
June 3, 2023 4:09 pm

പുതുച്ചേരിയില്‍ വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണംചെയ്തു. വധുവിന്റെ വീട്ടുകാരാണ് മദ്യവിതരണം നടത്തിയത്. മേയ് 28‑നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിരുന്നിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.

പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തിനാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് ഒരുക്കിയത്. അനധികൃതമായി കൂടുതല്‍ മദ്യംവാങ്ങിയതിനും വിതരണം ചെയ്തതിനുമാണ് നടപടി. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍നിരവധി ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്.

Eng­lish Summary:Alcohol was dis­trib­uted as a gift to the wed­ding par­ty; The bride’s fam­i­ly was fined
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.