ഖത്തര്‍ ആസ്ഥാനമായ മാധ്യമസ്ഥാപനമായ അല്‍ ജസീറയുടെ സുഡാന്‍ ബ്യൂറോ ചീഫിനെ സെെന്യം തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. അല്‍ മുസല്‍മി അല്‍ കബ്ബാസിയെ സെെന്യം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയണെന്ന് അല്‍ ജസീറ ട്വീറ്റ് ചെയ്തു.
കബ്ബാസിയുടെ ജീവന്റെയും സുരക്ഷയുടെയും ഉത്തരവാദിത്വം സെെന്യത്തിനാണെന്നും അദ്ദേഹത്തെ എത്രയും പെട്ടന്ന് മോചിതനാക്കണമെന്നും അല്‍ ജസീറ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കബ്ബാസിയെ തടവിലാക്കിയത് സംബന്ധിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല.
അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സെെന്യത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭമാണ് സുഡാനില്‍ നടക്കുന്നത്. വിമത പോരാളികള്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary : aljazeera journalist arrested by sudan army
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.