22 January 2026, Thursday

ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം സെമിനാര്‍ സമാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 3, 2023 10:36 pm

ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം (എഐപിഎഫ്) ദേശീയ സെമിനാര്‍ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന സെമിനാറില്‍, രാജ്യം നേരിടുന്ന നിരവധിയായ വെല്ലുവിളികള്‍ ചര്‍ച്ചയായി.

എഐപിഎഫ് ദേശീയ പ്രസിഡന്റായി ദ്രാവിഡ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. കെ എസ് ചലം, വര്‍ക്കിങ് പ്രസിഡന്റായി എം വിജയകുമാര്‍, ജനറല്‍ സെക്രട്ടറിയായി അനില്‍ രജിംവാലെ എന്നിവരെ തെരഞ്ഞെടുത്തു. ഡോ. യുഗൾ റായലു, ഡോ. എ സജീദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെക്രട്ടറിമാരായി ഡോ. രവീന്ദ്രനാഥ്, ഹനുമന്ത റെഡ്ഡി, അമിത് കുമാർ സിങ് എന്നിവരെയും ട്രഷററായി രമേശ് രത്തനെയും ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. 

Eng­lish Summary:All India Pro­gres­sive Forum sem­i­nar concluded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.