
വ്യാപകമായ വിമാന സർവീസ് തടസ്സങ്ങളെ തുടർന്ന് ദുരിതത്തിലായ പതിനായിരക്കണക്കിന് ഇൻഡിഗോ യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് ഉടൻ തിരികെ നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിർദേശം നൽകി. ഞായറാഴ്ച രാത്രി 8 മണിക്ക് മുമ്പ് (ഡിസംബർ 7) റീഫണ്ട് നൽകാനാണ് മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. റീഫണ്ടിംഗിൽ കാലതാമസം വരുത്തുകയോ നിർദേശം പാലിക്കാതിരിക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യാത്ര മുടങ്ങിയവരിൽ നിന്ന് റീഷെഡ്യൂളിങ് ചാർജ് ഈടാക്കരുത്, കമ്പനി സർവീസ് പുനഃസ്ഥാപിക്കുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം ലഭ്യമായിരിക്കണം, റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരുടെ ലഗേജുകൾ 48 മണിക്കൂറിനുള്ളിൽ അവരുടെ വിലാസത്തിൽ എത്തിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ഡിസംബർ 15‑നു മുമ്പ് യാത്രക്കാർക്ക് മുഴുവൻ തുകയും അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം അടിയന്തരമായി ഇടപെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.