5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
September 17, 2024
June 1, 2024
October 30, 2023
September 23, 2023
July 24, 2023
June 30, 2023
March 4, 2023
February 2, 2023
February 2, 2023

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജിയില്‍ വിധി പറയുന്നത് മാറ്റി

Janayugom Webdesk
അലഹബാദ്
August 3, 2022 9:39 am

ഹത്രാസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി വിധി പറയുന്നത് മാറ്റി. ജസ്റ്റിസ് കൃഷ്ണ പഹലിന് മുമ്പാകെ ഇന്നലെയാണ് വാദം പൂർത്തിയായത്.

ലക്നൗ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ പഹൽ ഹർജിയിൽ ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. കാപ്പനു വേണ്ടി മുതിർന്ന അഭിഭാഷകരായ ഐ. ബി സിങ്, ഇഷാൻ ഭഗൽ എന്നിവരാണ് ഹാജരായത്.

ദളിത് കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യുന്നതിനായി ഹത്രാസിലേക്ക് പോകുമ്പോഴാണ് മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുഎപിഎ പ്രകാരം അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. പിന്നീട് ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി.

2021 ജൂലൈയിൽ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷൻസ് കോടതി തള്ളി. 2022 ഫെബ്രുവരി 21 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മറ്റൊരു ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു.

Eng­lish sum­ma­ry ;Alla­habad HC Reserves Ver­dict on Sid­dique Kap­pan’s Bail Plea

You may also like this video;

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.