
സ്ത്രീകളോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നുമുള്ള ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം തുടർന്ന് ഷാഫി പറമ്പിൽ എംപി.
ഇന്ന് രാവിലെ മുതൽ ഫ്ലാറ്റിനുമുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ കാണാനോ പ്രതികരിക്കാനോ കൂട്ടാക്കാതെ വൈകുന്നേരത്തോടെ ഷാഫി, ബീഹാറിലേക്ക് പോയതായാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് പോയതെന്നാണ് വിശദീകരണം. രാഹുലിനെ എല്ലായ്പ്പോഴും സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണത്തിനായി മാധ്യമങ്ങൾ കാത്തുനിന്നത്. ഫ്ലാറ്റിലേക്ക് മാധ്യമങ്ങളെ കടത്തിവിടാൻ അനുവദിക്കാതിരുന്ന ഷാഫി പാർലമെന്റിലേക്കും പോയില്ല. ഷാഫിയാണ് രാഹുലിനെ സംരക്ഷിച്ചിരുന്നതെന്ന പരാതിയടക്കം പാർട്ടിക്കുള്ളിൽ ഉയർന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിലയിടങ്ങളിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.