21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 17, 2026
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025
December 4, 2025
December 4, 2025

ഷാഫിക്കും രാഹുലിനുമെതിരെ ആരോപണം ഉന്നയിച്ചു; യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ‘പുറത്ത് ’

Janayugom Webdesk
തിരുവനന്തപുരം
December 4, 2025 11:24 am

രാഹുൽ മാങ്കൂട്ടത്തിന്റെ സ്‌ത്രീകളോടുള്ള മോശം പെരുമാറ്റത്തെയും ഷാഫി പറമ്പിൽ എം പി ഇതിന് നൽകുന്ന പിന്തുണയേയും കുറിച്ച് വിമർശിച്ച എം എ ഷഹനാസിനെ കെപിസിസി സംസ്‌കാര സാഹിതിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. യൂത്ത് കോൺഗ്രസ് ഭാരവാഹിയായ ഷഹനാസ് കെപിസിസി സംസ്‌കാര സാഹിതിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. രാഹുൽ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ഷഹനാസിന്റെ ആരോപണം.

രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ അന്നത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് പുച്ഛവും പരിഹാസവുമാണ് മറുപടി ലഭിച്ചതെന്നും ഷഹനാസ് വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഷഹനാസിന്റെ പ്രതികരണം. പെൺകുട്ടികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടാവണമെങ്കിൽ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്റ് ആക്കരുത് എന്ന് താൻ ഷാഫിയോട് അപേക്ഷിച്ചിരുന്നു. 

അതുകൊണ്ട് തന്നെ പറയാൻ ഉള്ളത് പറഞ്ഞില്ല എന്നുള്ള വേവലാതിയോ കുറ്റബോധമോഒന്നും ഈ നിമിഷവും ഇല്ല. ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെൺകുട്ടിയാണ് ആർക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല
എനിക്ക് തോന്നുന്നുണ്ട് കാരണം എന്റെ മകൾക്ക് 21 വയസ്സാണ്. അതുണ്ടാവേണ്ടവർക്ക് അതുണ്ടോ എന്ന് ഒരു തോന്നലും ഇല്ല. കാരണം പീഡിപ്പിക്കപ്പെട്ടത് സ്വന്തം മകളോ ഭാര്യയോ അമ്മയോ സഹോദരിയോ ഒന്നുമല്ലല്ലോ എവിടെയോ കിടക്കുന്ന ഒരു പെണ്ണ്. പ്രസംഗിക്കാൻ മാത്രമേ ഇവര് സ്ത്രീപക്ഷം പറയൂ. ആ അഭിനയം ഒക്കെ കാണാൻ വിധിച്ചിട്ടുള്ള ഹതഭാഗ്യരാണ് നമ്മളൊക്കെയെന്നും ഷഹനാസ് പറഞ്ഞിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.