6 December 2025, Saturday

Related news

December 4, 2025
November 29, 2025
March 18, 2025
January 31, 2025
January 14, 2025
January 14, 2025
January 13, 2025
September 8, 2024
March 12, 2024
July 10, 2023

അഴിമതി ആരോപണം; ആൻഡ്രി യെർമാക് രാജിവച്ചു

Janayugom Webdesk
കീവ്
November 29, 2025 10:27 pm

അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഉക്രെ‍യന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് രാജിവച്ചു. അഴിമതി വിരുദ്ധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. റഷ്യയുമായും അമേരിക്കയുമായും നടന്ന സമാധാന ചർച്ചകളിൽ ഉക്രെയ്‌നിന്റെ മുഖ്യ പ്രതിനിധിയാണ് യെര്‍മാക്. വർഷങ്ങളായി സെലന്‍സ്കിയുടെ അടുത്ത വിശ്വസ്തന്‍ കൂടിയാണ്. ദേശീയ അഴിമതി വിരുദ്ധ ബ്യൂറോയും പ്രത്യേക അഴിമതി വിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫിസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉന്നത ഉക്രെയ്നിയൻ ഉദ്യോഗസ്ഥർ ഉൾപ്പെട്ട, സ്റ്റേറ്റ് ആറ്റോമിക് എനർജി കമ്പനിയിൽ നടന്ന 100 മില്യൺ ഡോളറിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സെലൻസ്‌കിയുടെ മുന്‍ ബിസിനസ് പങ്കാളിയായിരുന്ന ടൈമൂർ മിൻഡിച്ച് ആണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മിൻഡിച്ച് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.