23 January 2026, Friday

Related news

January 21, 2026
January 17, 2026
January 13, 2026
January 12, 2026
January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 23, 2025

വോട്ട് ചോരി ആരോപണം; രാഹുല്‍ ഗാന്ധിക്ക് കമ്മിഷന്‍ നോട്ടീസ്

Janayugom Webdesk
ചണ്ഡീഗഢ്
November 6, 2025 10:29 pm

വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. പരാതികള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാൻ രാഹുലിനോട് കമ്മിഷൻ നിര്‍ദേശിച്ചു. 2024ലെ ഹരിയാന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺ​ഗ്രസിനെ തോല്പിക്കാൻ വൻ ​ഗൂഢാലോചന നടത്തിയെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ഏകദേശം 25 ലക്ഷം വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നും ബുധനാഴ്ച ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. 

ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തിലധികം ബൂത്തുകളിലായി 22 തവണ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു. കർണാടകയിലെ ആലന്ദ്, മഹാദേവപുര നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക ക്രമക്കേടുകളെക്കുറിച്ചും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ രാഹുലിന്റെ വാദങ്ങള്‍ തള്ളുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.