
യു എസ് എച്ച്-1ബി വിസക്കുള ഫീസ് വൻതോതിൽ ഉയർത്തിയ തീരുമാനത്തിന് പിന്നാലെ പുതിയ സംവിധാനവുമായി ചൈന. ശാസ്ത്ര‑സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് കെ വിസയെന്ന പേരിൽ പുതിയ വിസ സംവിധാനം അവതരിപ്പിക്കുന്നത്. ചൈനയുടെ പ്രീമിയർ ലി ക്വിയാങ്ങാണ് പുതിയ വിസ സംവിധാനം അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വിസ സംവിധാനം നിലവിൽ വരും.
നിലവിലുള്ള ഓർഡിനറി വിസയേക്കാളും മെച്ചമുള്ളതാണ് കെ വിസ. രാജ്യത്തേക്കുള്ള പ്രവേശനം, വാലിഡിറ്റി, താമസത്തിന്റെ ദൈർഘ്യം എന്നിവയിലെല്ലാം കെ വിസയിൽ ചൈനീസ് സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കെ വിസയിൽ ചൈനയിൽ എത്തുന്നവർക്ക് വിദ്യാഭ്യാസം, സംസ്കാരം, സയൻസ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം പ്രവർത്തിക്കാം. സംരഭകത്വ‑ബിസിനസ് സ്ഥാപനങ്ങളും തുടങ്ങാം. രാജ്യത്ത് യുവപ്രതിഭകളുടെ സേവനം ആവശ്യമുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവപ്രതിഭകളെ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസ സേവനം തുടങ്ങുന്നതെന്ന് ചൈന അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.