22 January 2026, Thursday

ആലുവ പീഡന കേസ്: പ്രതി റിമാന്റില്‍

Janayugom Webdesk
ആലുവ
September 8, 2023 10:19 pm

എടയപ്പുറത്ത് ബാലികയെ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടീൽ ക്രിസ്റ്റിൻ രാജിനെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പ്രതിയെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നൽകി. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി ഈ അപേക്ഷ പരിഗണിക്കും. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. 

റിമാന്റിലായ പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയുടെ എട്ട് വയസുകാരി മകളെയാണ് രാത്രിയിൽ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പ്രതി സമീപത്തെ പാടശേഖരത്തിൽ വെച്ച് പീഡിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പിടിയിലായ പ്രതിയുമായി അർദ്ധരാത്രിയിൽ സംഭവസ്ഥലത്ത് പൊലീസെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. നാട്ടുകാർ കൂടിയതോടെ തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 

പ്രതിക്കെതിരെ സംസ്ഥാനത്ത് ഉടനീളമുള്ള കേസുകൾ അന്വേഷിക്കുവാൻ പൊലീസ് തീരുമാനിച്ചു.നിലവില്‍ 12 കേസുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂരിൽ ഒരാഴ്ച മുൻപ് ഉണ്ടായ സംഭവത്തിൽ പ്രതിയ്ക്ക് പങ്കുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കും. അവിടെ മൊബൈൽ മോഷണ ശ്രമവും പീഡന കേസുമാണ് ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിയെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. 

Eng­lish Summary:Aluva molesta­tion case: Accused remanded
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.