19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

അമരാവതി കൊലപാതകം; യുഎപിഎ ചുമത്തി എൻഐഎ കേസെടുത്തു

Janayugom Webdesk
July 3, 2022 11:09 am

മഹാരാഷ്ട്രയിലെ അമരാവതിയിൽ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസിൽ യുഎപിഎ വകുപ്പ് ചേർത്ത് എൻഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തി. അമരാവതിയിൽ നടന്നത് ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്.

ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ മുഖ്യപ്രതി ഇർഫാൻ ഖാൻ (32) അടക്കമുള്ള പ്രതികൾ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാൾ പിടിയിലായത്.

Eng­lish summary;Amaravati mur­der; NIA filed a case under UAPA

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.