14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

May 27, 2025
May 2, 2025
April 18, 2025
April 11, 2025
April 4, 2025
March 4, 2025
February 20, 2025
February 7, 2025
February 5, 2025
August 28, 2024

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2024 12:11 pm

പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ്മഡ്നാപൂരിലെ ഭൂപതിനഗറില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. 2022ല്‍ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

സ്ത്രീകളടക്കം എൻഐഎ സംഘത്തിന്റെ കാറിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ ഇഷ്ടികകൾ കൊണ്ടുള്ള ഏറിൽ കാറിന്റെ ചില്ല് തകർന്നു. കഴിഞ്ഞ മാസം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഹാജരാവാതിരുന്നതോടെയാണ് എൻഐഎ വീട്ടിലെത്തിയത്. 

രണ്ട് മാസം മുമ്പ് ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെയും പഞ്ചിമ ബം​ഗാളിൽ ആക്രമണം നടന്നിരുന്നു. റേഷൻ വിതരണ അഴിമതി കേസിൽ തൃണമൂലിന്റെ ജില്ലാ പരിഷദ് അംഗം ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് അന്ന് ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്. 

Eng­lish Summary:
Attack on NIA team that came to arrest Tri­namool Con­gress leader in West Bengal

You may also like this video:

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.