22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2022 7:11 pm

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു. 12 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായിട്ടാണ് അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുക. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമർ, കിരൺ റിജിജു എന്നിവരാണ് അമരീന്ദറിനെ പാർട്ടിയിൽ അംഗത്വം കൊടുക്കുന്ന ചടങ്ങിന് നേതൃത്വം വഹിച്ചത്. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുന്നത് അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ലയനത്തെക്കുറിച്ച് ബിജെപി ആസ്ഥാനത്ത് സംസാരിച്ച അമരീന്ദർ സിംഗ്, സെപ്തംബർ 12 ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സിംഗ് പറഞ്ഞു.

Eng­lish Sum­ma­ry: Amarinder Singh joined BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.