23 January 2026, Friday

മണ്ടത്തരമെന്ന് അമര്‍ത്യാ സെന്‍; ഹിന്ദു രാഷ്ട്രത്തിലേക്ക് നയിക്കും

Janayugom Webdesk
കൊല്‍ക്കത്ത
July 6, 2023 11:27 pm

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശുദ്ധ ഭോഷ്കെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അതിന്റെ ഭാവി ഹിന്ദുരാഷ്ട്രത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയില്ല. ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ എവിടെ നിന്ന് വന്നുവെന്ന് മനസിലാകുന്നില്ല. ഏകീകൃത സിവില്‍ കോഡ് ഇല്ലാതെ തന്നെ നമ്മള്‍ വര്‍ഷങ്ങള്‍ താണ്ടിയെന്നും, ഭാവിയിലും ഇത്തരം നിയമങ്ങള്‍ ഇല്ലാതെ തന്നെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഹിന്ദു രാഷ്ട്രമെന്ന ലേബല്‍ വേണ്ട. ഹിന്ദു മതത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് ഇ­പ്പോള്‍ നടക്കുന്നത്. 

വിവിധ മതസ്ഥര്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന പക്ഷം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘതം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മുസ്ലിം ജനവിഭാഗം പുറംതള്ളപ്പെടുകയാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിപ്രായം ശരിയാണെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Amartya Sen called it stu­pid; It will lead to a Hin­du nation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.