24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
March 27, 2025
June 19, 2024
May 20, 2023
January 5, 2023
November 30, 2022
November 28, 2022
November 24, 2022
November 17, 2022
August 20, 2022

വീണ്ടും 18,000ത്തിലധികം പേരെ പിരിച്ചുവിട്ട് ആമസോണ്‍

web desk
ന്യൂഡല്‍ഹി
January 5, 2023 8:42 am

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 18,000 ലധികം ജീവനക്കാരെ പുറത്താക്കാനാണ് പുതിയ നീക്കം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി ആലോചിക്കുന്നതെന്ന് ആമസോൺ ടെക്നോളജി മേധാവി വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 28മുതലാണ് പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നത്.

കമ്പനിയുടെ ഏകദേശം 3,00,000ത്തോളം വരുന്ന തൊഴിലാളികളുടെ ഏകദേശം ആറ് ശതമാനമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്. നവംബറിൽ ആമസോൺ പിരിച്ചുവിടൽ നടപടി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ എത്ര പേരെ എന്ന് തിട്ടപ്പെടുത്തിയിരുന്നില്ല. ‘ബാധിതകള്‍ തീര്‍ത്താണ് ഞങ്ങൾ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കുന്നത്. പിരിഞ്ഞുപോവുന്നവര്‍ക്ക് അര്‍ഹമായ സാമ്പത്തികം, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, കഴിയുന്നവിധം മറ്റിടങ്ങളില്‍ തൊഴില്‍ നിയമനം എന്നിവയെ എല്ലാം കമ്പനി പിന്തുണയ്ക്കുന്നുണ്ട്’- ആമസോണ്‍ ടെക്നോളജി മേധാവി ജാസി പറയുന്നു.

ആമസോൺ മുൻകാലങ്ങളിലും അനിശ്ചിതവും ദുരിതപൂര്‍വവുമായ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ഇനിയും നേരിടാന്‍ തയ്യാറുമാണെന്നും ജാസി പറഞ്ഞു. എന്നാല്‍, കമ്പനിക്ക് ബാധിതരായി നില്‍ക്കുന്ന ജീവനക്കാർ ഏതെല്ലാം ഇടങ്ങളിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ബിസിനസ് പ്രവർത്തനങ്ങളുടെ വാർഷിക അവലോകനത്തിൽ ചെലവ് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് രണ്ട് മാസം മുമ്പ് ആമസോണ്‍ മേധാവികള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമനങ്ങളൊന്നും കമ്പനിയില്‍ ഇപ്പോള്‍ നടക്കുന്നില്ല. സ്ഥാപനത്തിന്റെ ഗോഡൗണുകള്‍ വിപുലീകരിക്കുന്ന നടപടികളും നിർത്തിവച്ചിരിക്കുകയാണ്.

 

Eng­lish Sam­mury: Ama­zon aims to shed more than 18,000 roles as it cuts costs

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.