15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 11, 2025
April 11, 2025
April 9, 2025
April 8, 2025
March 27, 2025
March 25, 2025
March 22, 2025
March 22, 2025

അമ്പലമുക്ക് കൊലപാതകം; പ്രതിയുടെ രേഖാ ചിത്രവും സിസിടിവി ദൃശ്യവും പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
February 8, 2022 1:02 pm

അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്പലമുക്ക് കൊലപാതകം പ്രതിയുടെ സിസിടിവി ദൃശ്യവും രേഖാ ചിത്രവും ലഭിച്ചു. പ്രതി ഓട്ടോയില്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി ഉപയോഗിച്ചാണ് രേഖ ചിത്രം വരച്ചത്. പ്രതി തമിഴ് കലര്‍ന്ന് മലയാളമാണ് സംസാരിക്കുന്നത്. കൊലപാതകിയുടേത് എന്ന് സംശയിക്കുന്ന വിരലടയാളം ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് നേരത്തെ ലഭിച്ചിരുന്നു. അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി വിനീതയുടെ ദുരൂഹ കൊലപാതകത്തിലാണ് പൊലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചത്.മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള കഴുത്തിലെറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.

കൊലയ്ക്ക് ശേഷം പ്രതി തന്നെ മൃതദേഹം ഒരു ഫ്‌ളക്‌സ് ഉപയോഗിച്ച് മൂടിയിരുന്നു. അതില്‍ നിന്നാണ് വിരലടയാളം ലഭിച്ചത്. കണ്‍ട്രോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ധിന്‍രാജിന്റെ നേതൃത്വത്തില്‍ ഉളള സംഘത്തില്‍ പേരൂര്‍ക്കട, മണ്ണന്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറമാരും, നിരവധി സമ്പ് ഇന്‍സ്‌പെക്ടറമാരും സൈബര്‍ വിദ്ഗ്ദരും , പഴയ ഷാഡോ സംഘാഗംങ്ങളും ഉണ്ട്. 

Englsih Summary:Ambalamukku mur­der; Defen­dan­t’s sketch and CCTV footage are out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.