26 December 2024, Thursday
KSFE Galaxy Chits Banner 2

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലയുള്ള തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ പിടിയിൽ

കോഴിക്കോട്: ബ്യൂറോ
കോഴിക്കോട്:
February 22, 2022 8:21 pm

 

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലയുള്ള തിമിംഗല ഛർദ്ദി (ആമ്പർഗ്രീസ് )യുമായി രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (28), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും 4.300 കിലോ ആമ്പർ ഗ്രീസ് കണ്ടെടുത്തത്. ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദ്ദി എത്തിച്ചതെന്നാണ് സൂചന. സ്പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ പുറം തള്ളുന്ന ആംബർ ഗ്രിസിന് വിപണിയിൽ കോടിക്കണക്കിനു രൂപ വിലയുണ്ട്. ഈ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരം കുറ്റകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.