18 January 2026, Sunday

പ്രതീക്ഷപ്പറവ

Janayugom Webdesk
November 7, 2025 9:52 pm

തുവരെ ഇതാണ് സംഭവിച്ചത് —
വെളുപ്പിനെ 3:15‑ന് ഉറക്കമില്ലായ്മ,
ഘടികാരയന്ത്രം മിടിക്കുന്നുണ്ട്

ഒരു തവള സൂര്യരശ്മിയെ
പിന്തുടരുന്നതുപോലെ,
എന്നാലോരോ പതിനഞ്ചു മിനിട്ടിലും
തീച്ചുഴലിയിൽപ്പെട്ടപോലെ

വാക്കിന്റെ കൈവേലകളാണ്
എന്നെയുണർന്നിരിക്കാൻ
പ്രേരിപ്പിക്കുന്നത്.
ഞാൻ ചോക്ലേറ്റ്കോക്കോ
കുടിക്കുകയാണ്‌,
ഊഷ്മളയായ
ഇരുനിറക്കാരിയായപ്രതീക്ഷപ്പറവ
മമ്മയെപ്പോലുള്ള പാനീയം.

എനിക്ക് ഒരു ലളിതമായ
ജീവിതം വേണമെന്നുണ്ട്‌,
പക്ഷേ എല്ലാനിശകളിലും
ഞാൻ കവിതകളെ
ഒരു നീളൻപെട്ടിയിൽ
അടുക്കിവെക്കുന്നു.

ഇതെന്റെ അനശ്വരപേടകമാണ്.
ഒരു കരുതൽപദ്ധതി,
മറ്റൊന്നുമല്ല
എന്റെ ശവപ്പെട്ടി തന്നെ.

രാത്രി മുഴുവൻ,
ഇരുൾച്ചിറകടികൾ
ഹൃദയത്തിൽ നിറയുന്നു.
ഓരോന്നും
ഓരോ പ്രതീക്ഷപ്പറവകൾ.

ഉയർന്ന തല്ലാഹാച്ചി
പാലത്തിൽനിന്നു
താഴേക്കുപതിക്കാനാണ്
പക്ഷിയുടെ ആഗ്രഹം.

അടുക്കളക്കനൽക്കൊമ്പെരിച്ചു
സ്വയം ദഹിക്കാനും
മൈക്കലാഞ്ചലോയുടെ കൈയിൽ
പറന്നെത്തി,
ഒരു മേൽക്കൂരച്ചിത്രമായ്
പാറിനടക്കാനും
പക്ഷിക്ക് കൊതിയുണ്ട്.

കടന്നൽക്കൂട്
കുത്തിയിളക്കി
ദൈവത്തലയുമായി
പുറത്തുകടക്കാനും

അപ്പവും വീഞ്ഞുമെടുത്തു
കരീബിയൻ കടലിൽ
സസന്തോഷം നീന്തിനടക്കുന്ന
ഒരു മനുഷ്യനെ സൃഷ്ടിക്കാനും
പക്ഷിക്ക് ഒരാഗ്രഹം.
.
ഒരു താക്കോൽപോലെ
പൂട്ടിനുള്ളിൽ
ഞെരുക്കപ്പെടാനും
പ്രവചനങ്ങളുടെ
താഴ്‌തുറക്കാനുമുണ്ട് ആശ.

പ്രതീക്ഷപ്പറവഅപരിചിതരുടെ ഇടയിൽ നടക്കാനും
ഹൃദയത്തിന്റെ കഷ്ണങ്ങൾ
ഓർഡർവ്സ്പോലെ
വിതരണം ചെയ്യാനുമൊരു വാഞ്ഛ.

വസ്ത്രംമാറ്റുന്നതിനിടയിൽ മരിച്ച്‌,
ഒരു വജ്രംപോലെ സൂര്യനിലേക്കു
തുളഞ്ഞുകയറാൻ മോഹം.

അവൻ ആഗ്രഹിക്കുന്നു —
ഞാനും ആഗ്രഹിക്കുന്നു.
ദൈവമേ, അതിനു
വെറും കോക്കോ
കുടിച്ചാൽ മതിയാകുമോ?

എനിക്കിനി ഒരു പുതുപറവയെയും
ഒരു നവീനമായ
ശാശ്വതയറയും വേണം.
കൈയിലുള്ളതിൽ ഇതിനോടകം
ആവശ്യത്തിൽ കൂടുതൽ പിശകുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.