7 December 2025, Sunday

Related news

November 19, 2025
October 30, 2025
October 29, 2025
August 16, 2025
July 19, 2025
April 21, 2025
April 18, 2025
April 17, 2025
February 13, 2025
December 31, 2024

ഗുജറാത്തില്‍ ആംബുലൻസിന് തീപിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഗാന്ധിനഗർ
November 19, 2025 3:33 pm

ഗുജറാത്തില്‍ ആംബുലൻസിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞ്, അച്ഛൻ ജിഗ്നേഷ് മോച്ചി (38), ഡോക്ടർ ശാന്തിലാൽ റെന്റിയ (30), നഴ്സ് ഭൂരിബെൻ മനാത്ത് (23) എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ കുഞ്ഞിനെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ആബംലൻസിന് തീപിടിച്ചത്. ആംബുലൻസ് ഡ്രൈവർ അങ്കിത് ഠാക്കോറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യാത്രയ്‌ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്തു തീപിടിക്കുന്നതിന്റെ സിസിട‌ിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തീ കണ്ട് ഡ്രൈവർ ആംബുലൻസിന്റെ വേഗം കുറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേന ഉടൻ എത്തിയതിനാൽ പെട്രോൾ പമ്പിലേക്കു പടരും മുൻപു തീയണയ്‌ക്കാനായി. പൊലീസ്, ഫൊറൻസിക് സംഘം അന്വേഷണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.