22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 10, 2026
January 5, 2026
December 23, 2025
December 20, 2025
December 9, 2025
November 24, 2025
November 19, 2025
November 18, 2025

ആംബുലൻസ് കിട്ടിയില്ല; ഒഡീഷയിൽ യുവതി റോഡിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

Janayugom Webdesk
ഭുവനേശ്വർ
September 28, 2023 3:27 pm

ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് നടുറോഡിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി. ഒഡീഷയിലെ ബോലംഗിർ ജില്ലയിലാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുമുദ ഗ്രാമത്തി ബിന്ദിയ സാബർ എന്ന യുവതിയുടെ കുടുംബം ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ വരാൻ സാധിക്കില്ലെന്നായിരുന്നു പ്രതികരണം. ഓട്ടോയിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. യാത്രമധ്യേ ഇവർ പ്രസവിച്ചു.

സഹായത്തിനായി ആശാ വർക്കറെ വിളിച്ചിരുന്നുവെന്നും ഇവരും തങ്ങൾക്കൊപ്പം എത്തിയില്ലെന്നും കുടുംബം ആരോപിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

Eng­lish sum­ma­ry; Ambu­lance did not arrive; Woman gives birth to twins on road in Odisha

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.