22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024
March 13, 2024
March 3, 2024

ഓൺലൈൻ ഗെയിമുകള്‍ക്കെതിരെ നിയമഭേദഗതി; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 24, 2022 9:38 am

റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. എ പി അനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021 ഫെബ്രുവരിയിൽ 1960ലെ കേരളാ ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിവിധ ഗെയിമിങ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹർജികളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ഭേദഗതി റദ്ദാക്കുകയായിരുന്നു.

ഓൺലൈൻ റമ്മികളിക്ക് നിലവിൽ നിരോധനമില്ലാത്ത സാഹചര്യത്തിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ സ്കൂളുകളിലും കോളജുകളിലുമടക്കം ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. സോഷ്യൽ പൊലീസിങ് സംവിധാനവും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ വിവിധ പദ്ധതികൾ വഴിയും, മാധ്യമങ്ങൾ മുഖേനയുമുള്ള ബോധവൽക്കരണവും നടത്തിവരുന്നുണ്ട്. ഓൺലൈൻ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകൾക്കും മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Amend­ment of law against online games; Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.