23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 19, 2024
November 19, 2024
November 9, 2024
October 18, 2024
August 30, 2024
August 8, 2024
July 20, 2024
July 12, 2024
June 30, 2024

കോവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2022 11:00 pm

ലോകരാജ്യങ്ങളില്‍ പുതിയ കോവിഡ് തരംഗമെന്ന ആശങ്ക പടരുന്നതിനിടെ കോവിഡ് പ്രതിരോധത്തിൽ ചെറിയ വീഴ്ച പോലും പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേഷൻ, കോവിഡ് പ്രോട്ടോകോൾ എന്നീ അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം.

2528 കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷന്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. ജനിതക ശ്രേണീകരണത്തിന് മതിയായ സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്ററുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളില്‍ ആവശ്യമായ കോവിഡ് അവബോധം സൃഷ്ടിക്കണം.

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സുപ്രധാന നിർദേശം. കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.2 വൈറസാണ് ചൈനയിൽ ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നറിയപ്പെടുന്ന ബിഎ.2 വിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണ്. വാക്സിനേഷൻ മുഖേനയും മുൻകാല കോവിഡ് രോഗബാധയിലൂടെയും ആർജ്ജിച്ചെടുക്കുന്ന രോഗപ്രതിരോധത്തെ എളുപ്പത്തിൽ മറികടക്കാൻ സ്റ്റെൽത്ത് ഒമിക്രോണിന് കഴിയുന്നു എന്നും ചില പ്രാഥമിക പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെ തുടർന്ന് അധികൃതർ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിലിന്‍ അടക്കമുള്ള വിവിധ നഗരങ്ങളില്‍ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നിട്ടുണ്ട്. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകളും അടച്ചു. യുഎസ്, ദക്ഷിണ കൊറിയ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

eng­lish sum­ma­ry; Amid Glob­al Surge In Covid Cas­es, Cen­tre Issues Advi­so­ry To States

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.