24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 5, 2024
September 5, 2024
June 24, 2024
June 21, 2024
June 17, 2024
February 26, 2024
January 5, 2024
November 19, 2023
November 1, 2023

നിലമറന്ന് അമിത്ഷാ; നാവിന്‍ തുമ്പില്‍ ജാതി രാഷ്ട്രീയം മാത്രം

web desk
ബംഗളുരു
February 12, 2023 11:50 am

മതേതര രാഷ്ട്രത്തിലെ ആഭ്യന്തരമന്ത്രിയെന്ന നിലമറന്ന് വീണ്ടും അമിത്ഷായുടെ ജാതിരാഷ്ട്രീയം. റാണി അബ്ബക്കയെ ബഹുമാനിക്കുന്ന ബിജെപിക്കാണോ, അതോ മുസ്ലിം ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെ ആരാധിക്കുന്ന കോൺഗ്രസിനും ജെഡിഎസിനുമാണോ നിങ്ങൾ വോട്ട് ചെയ്യുക എന്നാണ് അമിത്ഷായുടെ ചോദ്യം.

രാഷ്ട്രീയ പര്യടന പരിപാടിയുമായി കര്‍ണാടകയിലുള്ള അമിത്ഷാ പുട്ടൂരില്‍ സഹകരണ സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു. ബിജെപിയെ പോലെ രാജ്യസ്നേഹമുള്ള പാർട്ടിക്ക് മാത്രമേ കർണാടകയെ രക്ഷിക്കാൻ സാധിക്കുകയുള്ളു. കോൺഗ്രസും ജെഡിഎസും ഇപ്പോഴും 18ാം നൂറ്റാണ്ടിലെ മുസ്ലിം രാജാവായ ടിപ്പു സുൽത്താനെയാണ് പിന്തുണക്കുന്നതെന്നും അമിത്ഷാ പറയുന്നു.

കർണാടകയിൽ ആരായിരിക്കണം അടുത്ത സർക്കാർ രൂപീകരിക്കുക? പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യസ്നേഹികളായ ബിജെപിയാണോ, ഗാന്ധി കുടുംബത്തിന് വേണ്ടി അഴിമതി നടത്തുന്ന കോൺഗ്രസാണോ? ജെഡിഎസിന് വോട്ട് ചെയ്താൽ അത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണ്. ബിജെപിക്ക് വോട്ട് ചെയ്താൽ അത് ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണെന്നാണ് അമിത്ഷായുടെ വാദം.

കശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന് പറഞ്ഞ് കോൺഗ്രസും ജെഡിഎസും പരാതി തന്നിട്ടുണ്ട്. എന്നാൽ ആർട്ടിക്കിൾ 370 പിൻവലിക്കാത്തത് കൊണ്ട് കശ്മീരിൽ രക്തച്ചൊരിച്ചിൽ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴി‍ഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത്ഷാ കേരളത്തെ അധിക്ഷേപിച്ചും പ്രസംഗിച്ചിരുന്നു. നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ. കേരളം സുരക്ഷിതമായ ഒരു സംസ്ഥാനമല്ല. അമിത്ഷാ ബിജെപി റാലിയില്‍ പറഞ്ഞു.

Eng­lish Sam­mury: Amit Shah insults Con­gress and caste politics

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.