ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ‘അമ്മ’യുടെ പ്രതികരണം വൈകിയെന്നും അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് ജഗദീഷ്. എല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളരുത്. വേട്ടക്കാർ ശിക്ഷിക്കപ്പെടണമെന്ന് ജഗദീഷ് കൂട്ടിച്ചേർത്തു. ഹോട്ടൽ മുറിയിൽ വാതിലിൽ മുട്ടിയെന്ന് നടിമാർ റിപ്പോർട്ടിൽ പരാതി പറഞ്ഞാൽ അതിന്റെ വിശദവിവരങ്ങൾ നമ്മൾ തിരക്കേണ്ട കാര്യമില്ല. റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു .
വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണമെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.