സഹാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കന്യാകുമാരി കുളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മല്‍ സ്വദേശിയായ അശ്വിന്‍(11)നാണ് മരിച്ചത്. നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ മാസം പരീക്ഷയെഴുതി സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന അശ്വിന്‍ മറ്റൊരു വിദ്യാര്‍ഥി കുപ്പിയില്‍ നല്‍കിയ ശീതളപാനീയം കുടിക്കുകയായിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.
ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായിരുന്നു. ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി.
ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരമറിയിക്കുകയും തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സ്കൂളിൽവെച്ച് ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പൊലീസില്‍ പറഞ്ഞു. എന്നാൽ ഏത് വിദ്യാർഥിയാണ് ശീതള പാനീയം നൽകിയതെന്ന് കുട്ടിക്ക് ഓര്‍മയില്ലായിരുന്നു. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു.
English Summary:An 11-year-old died while receiving treatment after drinking a cold drink given by his friend
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.