16 December 2025, Tuesday

Related news

November 25, 2025
October 30, 2025
September 9, 2025
September 5, 2025
August 18, 2025
August 10, 2025
July 7, 2025
June 17, 2025
April 21, 2025
April 10, 2025

‘ശിവന്റെ അവതാരമാണ്, ഞാന്‍ ജീവന്‍ നല്‍കും’; മദ്യലഹരിയില്‍ 70കാരന്‍ വയോധികയെ അടിച്ചു കൊന്നു

Janayugom Webdesk
ജയ്പൂർ
August 6, 2023 7:29 pm

ശിവന്റെ അവതാരമാണെന്ന് അവകാശപ്പെട്ട് മദ്യപിച്ചെത്തിയ വയോധികൻ 85കാരിയെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ സൈറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തർപാൽ ഗ്രാമത്തിലാണ് സംഭവം. പ്രതാപ് സിങ് എന്ന് 70കാരനാണ് വയോധികയെ കുടകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപത്തുവെച്ച് കുട കൊണ്ട് അടിച്ചതും കാലുകൊണ്ട് തൊഴിച്ചും വയോധികയെ ആക്രമിക്കുന്നത്. ക്രൂരമായി മർദിക്കുമ്പോൾ താൻ ശിവന്റെ അവതാരമാണെന്ന് ഇദ്ദേഹം വിളിച്ചുപറയുന്നത്. പ്രായപൂർത്തിയാകാത്ത രണ്ടുേപരടക്കം മൂന്നുപേർ അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നതായി ദൃശ്യങ്ങളിലൂടെ വ്യക്തമായി. ക്യമാറയില്‍ ഇവരാണ് ദൃശ്യങ്ങള്‍ പകർത്തിയത്. പ്രതാപ് സിങ്ങിനൊപ്പം ഇവരെയും പൊലീസ് പിടികൂടി.

ചോദ്യം ചെയ്യുന്നതിനിടെ, മദ്യപിച്ച അവസ്ഥയിൽ താൻ ശിവന്‍റെ അവതാരമാണെന്ന് കരുതിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതാപ് സിങ് പറഞ്ഞതായി ഉദയ്പൂർ എസ്.പി ഭുവൻ ഭൂഷൺ യാദവ് അറിയിച്ചു. കൊല്ലപ്പെട്ട വയോധികയെ താൻ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ.

Eng­lish Sum­ma­ry; An 85-year-old woman was beat­en to death with an umbrel­la while under the influ­ence of alcohol

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.