22 November 2024, Friday
KSFE Galaxy Chits Banner 2

തദ്ദേശ സ്ഥാപനങ്ങൾക്ക് 210.51 കോടി കൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 8, 2024 11:29 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 149.53 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10.02 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 7.05 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 25.72 കോടിയും, കോർപറേഷനുകൾക്ക് 18.18 കോടി രൂപയുമാണ് ലഭിക്കുക. 

തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ മാസം ആകെ 3297 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 1905 കോടി രൂപ പദ്ധതി വിഹിതത്തിന്റെ ആദ്യഗഡുവാണ്. മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യ ഗഡു 1377 കോടി രൂപയും നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കുമായി 15 കോടി രൂപ ഗ്യാപ് ഫണ്ടും അനുവദിച്ചിരുന്നു. 

Eng­lish Sum­ma­ry: An addi­tion­al 210.51 crore has been allo­cat­ed to local bodies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.