ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കഴിഞ്ഞ ദിവസം രാത്രിയോടെ വടപളനി കുമരൻനഗറിൽ വെച്ചായിരുന്നു അപകടം. വടപ്പളനി സ്വദേശിയായ ശ്യാം പതിനാലുകാരനായ മകനോട് വീട്ടിലുണ്ടായിരുന്ന കാർ മൂടിയിടാൻ ആവശ്യപ്പെട്ട് താക്കോൽ നൽകി. എന്നാൽ മകനും സുഹൃത്തും ചേർന്ന് കാർ വീടിന് പുറത്തേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയരികിൽ നിന്നിരുന്ന അറുപത്തിയൊൻപതുകാരനായ മഹാലിംഗത്തെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹാലിംഗം ഇന്നലെ രാത്രിയാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നയാൾ പരുക്കുകളോടെ ചികിത്സയിലാണ്.
സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ജുവനൈനൽ ജസ്റ്റിസ് സെന്ററിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.