
കലുങ്കിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് കാല്‍നടക്കാരനായ വയോധികന് ദാരുണാന്ത്യം. വില്യാപള്ളി സ്വദേശി മൂസയാണ് മരിച്ചത്. ഇന്നലെ രാത്രി വില്യാപള്ളി അമരാവതിയിലാണ് അപകടമുണ്ടായത്. സാധനം വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് മൂസ കുഴിയില്‍ വീണത്. തിരിച്ചുവരാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കലുങ്കിൽ മൂസ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലുങ്കിന് സമീപത്ത് സുരക്ഷ സംവിധാനങ്ങളോ അപകട മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ വ്യക്തനമാക്കി. സംഭവത്തില്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.