3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 25, 2026
February 20, 2026
February 16, 2026
February 11, 2026
February 10, 2026

സമരത്തിൽ പങ്കെടുത്ത് മടങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

Janayugom Webdesk
ആലപ്പുഴ
January 15, 2026 6:25 pm

തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 65കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാംവാർഡ് പരിത്യംപള്ളി നിവർത്തിൽ പിപി മണിക്കുട്ടനാണ് രിച്ചത്. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ആലപ്പുഴ പാസ്‌പോർട്ട് ഓഫിസിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്തശേഷം തിരികെ ബസിൽകയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12.15നായിരുന്നു സംഭവം.

പാസപോർട്ട് ഓഫീസിൽ നിന്ന് കോൺവന്റ് സ്‌ക്വയർ ജംഗ്ഷൻ വരെ ഒരുകിലോമീറ്റർ ദൂരം നടന്നാണ് ബസ് കയറാനെത്തിയത്. ഒപ്പമുണ്ടായിരുന്നവർ ഓട്ടോയിൽ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെയാണ് സമരത്തിൽ പങ്കെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സുശീല. മക്കൾ: മഞ്ജു, മനീഷ്, മനു. മരുമക്കൾ: അനി, അശ്വതി. സംസ്കാരംനാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.