24 January 2026, Saturday

Related news

January 6, 2026
January 6, 2026
December 7, 2025
December 1, 2025
November 28, 2025
November 25, 2025
November 20, 2025
November 4, 2025
October 28, 2025
October 19, 2025

നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ കുടുങ്ങി ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡൽഹി
September 12, 2025 6:25 pm

നേപ്പാളിലെ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വനിത മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ രാജേഷ് ഗോല(57) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് രാംവീർ സിംഗ് ഗോലയ്ക്ക്(58) പരിക്കേറ്റു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനായി സെപ്റ്റംബർ ഏഴിനാണ് ഇവർ നേപ്പാളിലെത്തിയത്. ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ‘ജെൻ സി’ പ്രതിഷേധം ശക്തമായതോടെ സെപ്റ്റംബർ ഒമ്പതിന് രാത്രി പ്രതിഷേധക്കാർ ഈ ഹോട്ടലിന് തീയിടുകയായിരുന്നു.

ഹോട്ടലിന്റെ താഴത്തെ നിലയിൽ തീ പടർന്ന് പിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. നാലാം നിലയിലായിരുന്നു രാജേഷും ഭർത്താവ് രാംവീറും താമസിച്ചിരുന്നത്. കോണിപ്പടികളിൽ പുക നിറഞ്ഞതിനാൽ ആളുകൾക്ക് ഇതുവഴി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഈ സമയം, രക്ഷാപ്രവർത്തകർ കെട്ടിടത്തിന് താഴെ മെത്തകൾ വിരിച്ച് ഇരുവരോടും ജനലിലൂടെ താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. തുടർന്ന്, രാംവീർ മുറിയിലെ ജനൽച്ചില്ല് തകർത്ത്, ഷീറ്റുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ച് താഴേക്ക് ചാടി. എന്നാൽ, ഇതേ രീതിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രാജേഷ് കാൽവഴുതി തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് ഗോല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.