18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
March 13, 2025
February 28, 2025
January 19, 2025
December 31, 2024
December 30, 2024
December 12, 2024
November 12, 2024
September 22, 2024
September 16, 2024

ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് വയോധികൻ തൂങ്ങിമരിച്ചു

Janayugom Webdesk
നീലേശ്വരം
September 16, 2024 2:39 pm

നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ (54) ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം തൂങ്ങിമരിച്ചു. വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിൽ ഭാര്യ മടിക്കൈപൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന (18)വിശാൽ (16) എന്നിവരെ മംഗലാപുരം കെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭാര്യക്കും മക്കൾക്കും വിജയൻ ഭക്ഷണത്തിൽ വിഷം കലർത്തി കൊടു ക്കുകയായിരുന്നു എന്നാണ് സംശയം.

ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോഴാണ് ലക്ഷ്മിക്കും മക്കൾക്കും വയറുവേദന അനുഭവപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വിജയനെ വീടിന് പുറകിൽ മരത്തിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് പൊട്ടിവീണ നിലയിൽ കണ്ടത് ആളുകൾ എത്തുമ്പോഴേക്കും വിജയൻ മരണപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.