സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി . കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിർവഹിച്ചു വരികയായിരുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പി വിജയൻ ഇന്റലിജൻസ് വിഭാഗം മേധാവിയാകുന്നത്.
എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു.ക്രമസമാധാനചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പി വിജയനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെൻഷൻ. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലയേൽക്കുകയായിരുന്നു.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.