27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 12, 2024
October 7, 2024
October 7, 2024
October 1, 2024
September 24, 2024
September 24, 2024
September 24, 2024
September 24, 2024
August 30, 2024

അസാധാരണ വഴിയിലൂടെ നടന്ന സാധാരണക്കാരൻ

ആർ ഗോപകുമാർ
കൊച്ചി
August 8, 2023 10:23 pm

മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് എന്നും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു. പുല്ലേപ്പടിയിൽ യൗവന കാലത്തു ഒരുമിച്ചു നടന്ന സിദ്ധിഖും ലാലും ഉയരങ്ങളിൽ എത്തിയപ്പോഴും വന്ന വഴി മറന്നില്ല. മിമിക്രിയുടെ ലോകത്തുനിന്ന് വന്നവർക്ക് അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം, വീണുപോയ മിമിക്രിക്കാർക്ക് സഹായങ്ങൾ എത്തിക്കാൻ ഒപ്പം നിന്നു.
തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളിലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർന്നുപോന്നിരുന്നത്. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെ ചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യം കാട്ടി. സിനിമയിൽ തമാശകൾ പൊട്ടിച്ച സിദിഖ് ജീവിതത്തിൽ പലപ്പോഴും ഗാരവക്കാരനായിരുന്നു.

ഓരോ കാലത്തിലും ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. പ്രായോഗികമായി സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഒപ്പം നിന്നു. കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ എന്നും മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്റെ കഥയ്ക്ക് ചലച്ചിത്ര രൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾ തന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടത്.

മുൻകാലങ്ങളിലൊക്കെ തമാശ അവതരിപ്പിക്കാനായി പ്രത്യേകമായി ഹാസ്യനടന്മാരെ അവതരിപ്പിക്കാറായിരുന്നു പതിവെങ്കിലും ഇവരുടെ പുതിയ രീതിക്ക് മികച്ച ജന സ്വീകാര്യതയാണു ലഭിച്ചത്. ഹിന്ദി ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിൽപോലും പിൽക്കാലത്ത് നിലവിൽവന്ന ഈ രീതിക്ക് മലയാളമാണ് വഴികാട്ടിയതെന്ന് പറയാം.
സിദ്ധിഖിന്റെ തമാശകൾ എക്കാലവും മലയാളത്തിൽ ട്രെൻഡ് സെറ്ററുകളായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ നമ്പറുകൾക്കു മൂല്യം കുറഞ്ഞിട്ടില്ല. ആദ്യചിത്രമായ റാംജി റാവ് സ്പീക്കിംഗിൽ അതുവരെ പ്രേക്ഷകർ കണ്ടിട്ടുള്ളതിൽനിന്നും വ്യത്യസ്തമായ കഥ പറച്ചിലാണ് തെരഞ്ഞെടുത്തത്. കൊച്ചിൻ കലാഭവനിലെ മിമിക്രി കലാകാരന്മാരായിരുന്ന സിദ്ധിഖിനെയും ലാലിനെയും കഴിവുകൾ തിരിച്ചറിഞ്ഞു സിനിമയിലേക്ക് ആനയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ഫാസിലിനാണ്.

ഒരു കഥയുണ്ടെന്നു പറഞ്ഞാണ് സിദ്ധിഖും ലാലും ഫാസിലിന്റെ അടുത്തു ചെല്ലുന്നത്. ഫാസിലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർമാരായി ജോയിൻ ചെയ്യാൻ ആ കണ്ടുമുട്ടൽ വഴിതെളിച്ചു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രം മുതൽ ഫാസിലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സിനിമയുടെ സാങ്കേതിക വശങ്ങൾ എളുപ്പത്തിൽ പഠിച്ചെടുത്ത സിദ്ധിഖ്- ലാലിന് സ്വതന്ത്ര സംവിധായകരാകാനുള്ള വഴിയൊരുക്കിയതും ഫാസിൽതന്നെ. സ്വതന്ത്ര സംവിധായകരായതിനു ശേഷവും ഇവർ ഫാസിലിനെ അസിസ്റ്റ് ചെയ്തിരുന്നു. റാംജി റാവ് സ്പീക്കിംഗിനുശേഷം ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ വമ്പൻ ഹിറ്റുകൾ ലാലിനൊപ്പം ചെയ്തു.

കാബൂളിവാലയ്ക്കുശേഷം സംവിധാനത്തിലുള്ള ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും പിന്നീടു പലപ്പോഴും ഇൻഡസ്ട്രിയിൽ ഇവർ ഒത്തുചേർന്നിട്ടുണ്ട്. ലാലിന്റെ നിർമാണ പങ്കാളിത്തത്തോടെ സിദ്ധിഖ് ആദ്യമായി തനിയെ ഒരുക്കിയ ഹിറ്റ്ലർ വൻ വിജയമായി.
സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സിന്റെ നിർമാതാവായും ലാൽ എത്തി. ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയതാകട്ടെ സിദ്ധിഖും. ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെൻറിൽമാൻ, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങളും സിദ്ധിഖ് സംവിധാനംചെയ്തു വിജയിപ്പിച്ച ചിത്രങ്ങളാണ്.
ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മലയാളത്തിൽനിന്ന് ഏറ്റവും കൂടുതൽ റീമേക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണെന്നതും ശ്രദ്ധേയമാണ്.

Eng­lish Sum­ma­ry: An ordi­nary man who walked an extra­or­di­nary path

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.