9 January 2025, Thursday
KSFE Galaxy Chits Banner 2

പിക്കപ്പിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Janayugom Webdesk
പേപ്പാറ
March 21, 2022 9:01 pm

വാഴത്തോപ്പ് പേപ്പാറയിൽ വച്ച് പിക്കപ്പിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. സംസ്ഥാനപാതയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമബംഗാൾ സ്വദേശിയാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. പശ്ചിമ ബംഗാളിലെ ഗോലാലും ബഗരാധി മജീൽ ദേവാസിസ് മജീ (20) ആണ് മരണപെട്ടത്. റോഡ് നിർമാണത്തിൽ ഏർപ്പെടുവാൻ വേണ്ടി പണി സ്ഥലത്തേക്ക് പോകുമ്പോൾ പിക്കപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. വാഹനത്തിൻറെ മുൻസീറ്റിൽ വാതിലിനോട് ചേർന്ന് ഫോണിൽ സംസാരിച്ചിരിക്കവേ അബദ്ധത്തിൽ വെളിയിലേക്ക് തെറിച്ചുവീണാണ് അപകടം. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശമായ വെസ്റ്റ് ബംഗാളിലേക്ക് കൊണ്ടുപോകും.

Eng­lish Sum­ma­ry: An out-of-state work­er fell from a pick­up truck and d‑ied

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.