31 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 13, 2025
January 30, 2025
November 6, 2024
October 7, 2024
August 24, 2024
July 18, 2024
June 26, 2024
June 26, 2024
June 26, 2024
June 25, 2024

എ എൻ ഷംസീര്‍ സ്പീക്കര്‍

Janayugom Webdesk
തിരുവനന്തപുരം
September 12, 2022 11:06 am

കേരള നിയമസഭയുടെ 24ാമത് സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷംസീറിന് 96, യുഡിഎഫിനുവേണ്ടി മത്സരിച്ച അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.
മന്ത്രിയായതിനെത്തുടര്‍ന്ന് എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. രഹസ്യബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് ചെയ്തത്. തുടര്‍ന്ന് മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. മന്ത്രി റോഷി അഗസ്റ്റിന്‍, ദലീമ ജോജോ, യു എ ലത്തീഫ് എന്നിവര്‍ സഭയില്‍ ഹാജരായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല. അരമണിക്കൂറിൽ വോട്ടെടുപ്പ്‌ പൂർത്തിയായി. തുടർന്ന്‌ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി, ഷംസീറിന്റെ ഏജന്റ്‌ കടകംപള്ളി സുരേന്ദ്രൻ, അൻവർ സാദത്തിന്റെ ഏജന്റ്‌ ടി ജെ വിനോദ്‌ എന്നിവരുടെ സാന്നിധ്യത്തിൽ വോട്ടെണ്ണി.
സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എ എന്‍ ഷംസീറിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് ആനയിച്ചു.
തലശേരിയില്‍ നിന്നുള്ള നിയമസഭാംഗമായ എ എന്‍ ഷംസീര്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗമാണ്. ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്റെ ആദ്യ ചെയര്‍മാനായിരുന്നു.
2016ൽ ആദ്യമായി നിയമസഭാംഗമായ ഷംസീര്‍ 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്റ്റ് ലക്‌ചറർ). മകൻ: ഇസാൻ.
മാതാവ് സറീന. ഭാര്യ, മകൻ, സഹോദരങ്ങളായ ഷാഹിർ, ആമിന എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

Eng­lish Sum­ma­ry :AN Sham­seer new Speaker

You may also like this video

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.