22 January 2026, Thursday

ദാരിദ്ര്യ നിർമ്മാർജനത്തിന് പൊതുവിതരണ വകുപ്പിന് ‘ഒപ്പം’ ഓട്ടോ തൊഴിലാളികളും

Janayugom Webdesk
തിരുവനന്തപുരം
February 11, 2023 10:00 pm

റേഷൻ കടകളിലെത്താൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിൽ നേരിട്ട് എത്തിക്കുന്ന ‘ഒപ്പം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഇത്തരം കുടുംബങ്ങളിലേക്ക് അവർക്ക് അർഹമായ റേഷൻ എത്തുന്നു എന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. 

തൃശൂർ, പൂച്ചട്ടി, മാധവമന്ദിരം ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച 2.30 ന് നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഹരിത വി കുമാർ സ്വാഗതം പറയും. തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. സജിത്ത് ബാബു മുഖ്യസന്ദേശവും റേഷനിങ് കൺട്രോളർ മനോജ് കുമാർ കെ പദ്ധതി അവതരണവും നിർവഹിക്കും. 

Eng­lish Summary;‘and’ auto work­ers to the Pub­lic Sup­ply Depart­ment for pover­ty alleviation

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.