23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ സഹോദരി കോൺഗ്രസിലേക്ക്

Janayugom Webdesk
അമരാവതി
June 25, 2023 11:37 am

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള കോൺഗ്രസിലേക്ക്. ശര്‍മിളയുടെ വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. അടുത്ത മാസം എട്ടിനാകും ലയനം. അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ഡെല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് 29 ന് ശർമിള ബെംഗളൂരുവിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.

ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Andhra Pradesh CM’s sis­ter joins Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.