27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

ഗാസയില്‍ 100 പേര്‍കൂടി കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
February 24, 2024 11:13 am

ഇസ്രയേല്‍ വ്യപാക ആക്രമണം തുടരുന്ന മധ്യ, തെക്കന്‍ ഗാസയില്‍ വെള്ളി വൈകിട്ടുവരെയുള്ള 24 മണിക്കൂറില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു.ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രയേല്‍ കൊന്നൊടുക്കിയ ഗാസ നിവാസികളുടെ എണ്ണം29.514 ആയി.

ഖാന്‍ യൂനിസിലെ നാസര്‍‍ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസംപിന്മാറിയിരുന്ന ഇസ്രയേല്‍ സൈന്യം വീണ്ടും അതിനുള്ളില്‍ കടന്നു കയറി. ബോംബാക്രമണത്തില്‍ റെഡ് ക്രെസന്റ് ജീവനക്കാര്‍ കൊല്ലപ്പെട്ടുഗാസയെ നെടുകെ പിളർക്കുന്ന റോഡ്‌ നിർമിച്ചതായ വാർത്തകൾ സ്ഥിരീകരിച്ച്‌ ഇസ്രയേൽ. മുനമ്പിന്റെ കിഴക്കുനിന്ന്‌ പടിഞ്ഞാറേക്കാണ്‌ റോഡ്‌ നിർമിച്ചത്‌. സൈനികരെയും യുദ്ധസാമഗ്രികളെയും യുദ്ധമേഖലയിലേക്ക്‌ എത്തിക്കാനാണ്‌ റോഡ്‌ നിർമിച്ചതെന്നും ഇസ്രയേൽ പറഞ്ഞു.

റാഫയിലേക്കും കരയാക്രമണം നടത്തുമെന്ന ഇസ്രയേൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആക്രമണത്തിന്‌ അയവ്‌ വരുത്താനുള്ള ചർച്ചകൾ കെയ്‌റോയിൽ പുരോഗമിക്കുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ ഫലസൂചനകൾ നൽകുന്നതായി വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. അതേസമയം, ഇസ്രയേലിനെതിരായ വാദം കേൾക്കൽ അന്താരാഷ്ട്ര കോടതിയിൽ പുരോഗമിക്കുകയാണ്‌.

അപകടകരവും അത്യന്തം അനാരോഗ്യകരവുമായ സാഹചര്യമാണ്‌ ഗാസയിലേതെന്ന്‌ യുഎൻ. ഉടൻ മുനമ്പിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കഴിഞ്ഞയാഴ്ച ഗാസ സന്ദർശിച്ച മധ്യപൗരസ്ത്യദേശത്തെ യുഎൻ ദൂതൻ തോർ വെന്നെസ്‌ലാൻഡ്‌ പറഞ്ഞു. മുനമ്പിലെ 23 ലക്ഷം ജനങ്ങളിൽ ഇരുപത്‌ ലക്ഷവും കടുത്ത പട്ടിണിയിലാണ്‌.

Eng­lish Summary:
Anoth­er 100 peo­ple were killed in Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.